പ്രളയം: മുക്കം, കാരശ്ശേരി മേഖലയിൽ രണ്ടര കോടിയുടെ കൃഷികൾ നശിച്ചു

മുക്കം: ഉരുൾപൊട്ടലിലും പ്രളയത്തിലും മുക്കം നഗരസഭയിലും കാരശ്ശേരി പഞ്ചായത്തിലും മാത്രമായി കാർഷിക മേഖലയിൽ രണ്ടര കോടി രൂപയുടെ നഷ്ടം. മുക്കം നഗരസഭയിൽ ഒന്നേകാൽ കോടിയുടെ നഷ്ടം കണക്കാക്കുന്നു. വാഴ, കവുങ്ങുകൾ, നെല്ല്, റബർ, ജാതി, കപ്പ എന്നിവയാണ് കൂടുതലായും നശിച്ചത്. പൊറ്റശ്ശേരി, ചേന്ദമംഗലൂർ പ്രദേശങ്ങളിലാണ് കൂടുതൽ കൃഷിനാശം. കച്ചേരി, പുൽപറമ്പ്, മണാശ്ശേരി, കാഞ്ഞിരമൂഴി, വെണ്ണക്കോട്, കല്ലുരുട്ടി, മാമ്പറ്റ എന്നിവിടങ്ങളിലും നാശമുണ്ടായി. തോട്ടത്തിൻകടവിൽ റബർ മരങ്ങൾ വ്യാപകമായി നശിച്ചു. കാഞ്ഞിരമുഴിയിൽ രാഘവൻെറ ആയിരം വാഴകൾ നശിച്ചു. കാരശ്ശേരി പഞ്ചായത്തിൽ ഒരു കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. 16,500 വാഴകളാണ് നശിച്ചത്. കവുങ്ങ്, റബർ, പച്ചക്കറി എന്നിവക്കു പുറമെ കോഴിവളർത്തൽ കേന്ദ്രങ്ങൾക്കും നാശം സംഭവിച്ചു. അടുക്കത്തിൽ മുഹമ്മദ് ഹാജി, എ.ടി. അലി, ബാപ്പു, എ.ടി. ഇസ്മായിൽ, കാരമൂല പ്രകാശ്, പി. അഖിലേഷ്, രാമൻകുട്ടി, എ.ടി. ജബ്ബാർ, ഒ. സെയ്തലവി, പി. യൂനുസ്, എം. ഇസ്മായിൽ, ചന്ദ്രൻ, കെ.എം. സുബൈർ, കെ. മുഹമ്മദലി തുടങ്ങിയവരുടെ കൃഷി നശിച്ചു. കുടുംബശ്രീ യൂനിറ്റുകളും സഹകരണ സംഘങ്ങളും പാട്ടത്തിനെടുത്തും ബാങ്കുകൾ മുഖേന വായ്പയെടുത്ത് കൃഷിയിറക്കിയവരും ഇക്കൂട്ടത്തിലുണ്ട്. മലയോരങ്ങളായ തോട്ടുമുക്കം, തോട്ടക്കാട്, പാറത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ വൻ കൃഷിനാശമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.