ഈങ്ങാപ്പുഴ ബസ് സ്​റ്റാൻഡ്​ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു

ഈങ്ങാപ്പുഴ: മൂന്നു മാസത്തിലധികമായി തെരുവുവിളക്കുകൾ അണഞ്ഞുകിടക്കുന്ന . വൈകുന്നേരം ആറുമണിയോടെ ബസുകൾ ഒഴിയുന്ന സ്റ്റാൻഡ് പിന്നീട് ലഹരി വിൽപന കേന്ദ്രമാകും. കഞ്ചാവും മദ്യവിൽപനയും തകൃതിയായി നടക്കുന്നതായി നാട്ടുകാർ പറയുന്നു. ബസ് സ്റ്റാൻഡിലെ വിളക്കുകൾ പുനഃസ്ഥാപിക്കണമെന്ന് പൊതുജനങ്ങളിൽനിന്ന് നിരവധി തവണ ആവശ്യമുയർന്നിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പറയുന്നു. വിളക്കുകൾ പുനഃസ്ഥാപിച്ച് സാമൂഹിക വിരുദ്ധ ശല്യം ഒഴിവാക്കണമെന്ന് റവലൂഷനറി യൂത്ത് ഈങ്ങാപ്പുഴ ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു. സി.എ. മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. നവാസ്, അനീഷ് മാത്യു, സി.എ. സാജുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.