മധുകുന്ന് മല സംരക്ഷിക്കാൻ പ്രദേശവാസികൾ ഒന്നിക്കുന്നു

കക്കട്ടിൽ: മധുകുന്ന് മലയിൽ ഇനിയൊരു ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് . വ്യാപക ചെങ്കൽ ഖനനം നടന്ന് കുഴികൾ ര ൂപപ്പെട്ട മധുകുന്ന് മലയിൽ ഏതുനിമിഷവും കുന്നിടിച്ചിലുണ്ടാവുമെന്ന ഭീതി ഉയർന്നതോടെയാണ് പ്രദേശവാസികൾ യോഗം ചേർന്നത്. തുടർച്ചയായ ചെങ്കൽ ഖനനം കുന്നിൽ വെള്ളമൊഴുകുന്ന പല ഭാഗങ്ങളിലും വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു വീടിന് നാശം സംഭവിച്ചിരുന്നു. മധുകുന്ന് നിലനിർത്താനുള്ള പോരാട്ടത്തിൽ ജാതിമത രാഷ്ട്രീയ ഭേദമില്ലാതെയാണ് പ്രദേശവാസികൾ ഒത്തുകൂടിയത്. സ്വാതന്ത്ര്യദിനത്തിൽ നടന്ന യോഗത്തിൽ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ പങ്കെടുത്തു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് 100ഓളം പേരും എത്തിയിരുന്നു. യോഗത്തിൽ 30 പേരടങ്ങുന്ന മധുകുന്ന് സംരക്ഷണ സമിതിക്ക് രൂപം നൽകി. ഭാരവാഹികൾ വി.എം. കുഞ്ഞിക്കണ്ണൻ (ചെയർ), വി.പി. മോഹൻകുമാർ (കൺ), ജലീൽ (വൈസ് ചെയർ), മൊട്ടേമ്മൽ ലിനീഷ് (ജോ. കൺ) എന്നിവരെ തിരഞ്ഞെടുത്തു. മധുകുന്ന് ചെങ്കൽ ഖനനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കും ജിയോളജി വകുപ്പിനും തഹസിൽദാർക്കും പുറമേരി, കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറിമാർക്കും വില്ലേജ് ഓഫിസർമാർക്കും പരാതി നൽകാനും യോഗത്തിൽ തീരുമാനിച്ചു. മധുകുന്നിലേക്ക് സർവകക്ഷി ബഹുജന മാർച്ച്‌, പൊതുയോഗം എന്നിവ സംഘടിപ്പിക്കാനും തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.