പയ്യോളി: പയ്യോളി ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപകൻെറ മുറി തകർത്ത് കളവു നടത്തുകയും സ്കൂളിലെ സി.സി.ടി.വി ഉൾെപ ടെയുള്ള പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിലെ അന്വേഷണത്തിന് പൊലീസിനെ സഹായിച്ച യുവാവിനെ പ്രതിയാക്കി സമൂഹ മാധ്യമങ്ങളിൽ കുപ്രചരണം. നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഷൈജൻ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്കൂളിന് പുറകിലെ വെള്ളക്കെട്ടില്‍ തിരച്ചില്‍ നടത്തിയാണ് തൊണ്ടിമുതല്‍ കണ്ടെടുത്തത്. മാലിന്യം നിറഞ്ഞ വെള്ളക്കെട്ടില്‍നിന്ന് തൊണ്ടിമുതല്‍ കണ്ടെടുക്കാനുള്ള നിർണായക തെളിവിന് പൊലീസിനെ സഹായിച്ചത് സാമൂഹികപ്രവർത്തകനായ പള്ളിക്കര തൊണ്ടിക്കണ്ടി കുഞ്ഞമ്മദിൻെറ മകൻ മിർഷാദ് ആണ്. തൊണ്ടിമുതലുകൾ മിർഷാദും, സമീപവാസിയായ ജയനും ചേര്‍ന്ന് എടുത്തശേഷം അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ സി.വി. പ്രകാശന് കൈമാറുകയായിരുന്നു. ഇതില്‍ എസ്.ഐക്ക് സമീപം മിർഷാദ് നിൽക്കുന്ന ഫോട്ടോ എടുത്ത് 'കള്ളൻ പിടിയിൽ' എന്ന അടിക്കുറിപ്പോടെ കാര്യമറിയാതെ ചില വിരുതന്മാർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സൽപ്രവൃത്തി ചെയ്തിട്ട് ദുഷ്പേര് കേൾക്കേണ്ടി വന്ന മിർഷാദിനെ പയ്യോളി ജനമൈത്രി പൊലീസ് ആദരിച്ചു. പൊലീസ് സ്റ്റേഷനിൽ നടന്ന അനുമോദനയോഗത്തില്‍ പൊന്നാട അണിയിച്ചാണ് പൊലീസ് മിർഷാദിനെ ആദരിച്ചത്. സ്റ്റേഷൻ ഹാളിൽ നടന്ന യോഗത്തിൽ പ്രിൻസിപൽ എസ്.ഐ. കെ. സുമിത്ത്കുമാർ അധ്യക്ഷത വഹിച്ചു. പൊലീസ് ഇൻസ്‌പെക്ടർ എം.ആർ. ബിജു പൊന്നാട അണിയിച്ചു. രംഗീഷ് കടവത്ത്, മിർഷാദ് എന്നിവർ സംസാരിച്ചു. എ.എസ്.ഐ സി.കെ. സുജിത്ത് സ്വാഗതവും കേസ് അന്വേഷിക്കുന്ന സബ് ഇൻസ്‌പെക്ടർ സി.വി. പ്രകാശൻ നന്ദിയും പറഞ്ഞു. ആഗസ്റ്റ് എട്ടിന് നടന്ന സംഭവത്തിൽ ഒരാഴ്ചക്കകം തന്നെ പ്രതിയെ പിടികൂടിയ പയ്യോളി പൊലീസിനെ നാട്ടുകാരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.