കോരപ്പുഴ പാലത്തിെൻറ തടയണ പൊളിച്ചുമാറ്റി

കോരപ്പുഴ പാലത്തിൻെറ തടയണ പൊളിച്ചുമാറ്റി എലത്തൂർ: കോരപ്പുഴ പാലത്തിൻെറ തടയണ പൂർണമായും പൊളിച്ചുനീക്കി. പുതി യ പാലം നിർമിക്കുന്നതിൻെറ ഭാഗമായി നിർമിച്ച തടയണമൂലം അടിയൊഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്കമുണ്ടായെന്ന പ്രതിഷേധത്തെ തുടർന്നാണ് തിങ്കളാഴ്ച വൈകീേട്ടാടെ തടയണ പൂർണമായും പൊളിച്ചുനീക്കിയത്. കലക്ടറുടെ ഉത്തരവിനെ തുടർന്ന് ദ്രുത കർമസേന മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് പൊളിച്ചുനീക്കിയത്. ഞായറാഴ്ച തുടങ്ങിവെച്ച പ്രവൃത്തിയുടെ ശേഷിക്കുന്ന ഭാഗങ്ങൾ പൊളിച്ചുമാറ്റാൻ ദ്രുതകർമ സേനക്ക് പിന്നാലെ ദേശീയ ദുരന്തനിവാരണ സേനയും എത്തി. സബ് ഇൻസ്പെക്ടർ പ്രമോദ് കുമാറിൻെറ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് തിങ്കളാഴ്ച രാവിലെ കോരപ്പുഴയിൽ എത്തിയത്. കലക്ടറുടെ നിർദേശപ്രകാരം ജിനേന്ദ്ര ഗാന്ധി, ഹിമാൻ ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള ദ്രുതകർമ സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് ഞായറാഴ്ച പുഴയുടെ മധ്യഭാഗത്തുള്ള തടയണ നീക്കം ചെയ്തിരുന്നു. പാലം നിർമിക്കുന്നതിന് ഒമ്പത് മീറ്റർ ഉയരത്തിൽ തെങ്ങുകുറ്റികൾ നാട്ടി ചളിനിറച്ചാണ് തടയണ നിർമിച്ചത്. ഒഴുക്കു തടസ്സപ്പെെട്ടന്നും വെള്ളം പ്രദേശത്ത് പൊങ്ങുകയാണെന്നും കാണിച്ച് ശനിയാഴ്ച ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു. പൂനൂർപുഴ കരകവിഞ്ഞ് വെള്ളം പൊങ്ങാനും തലക്കുളത്തൂരിൽ വെള്ളം പൊങ്ങാനും തടയണ കാരണമായെന്നാണ് ആരോപണം. സേനാംഗങ്ങൾക്ക് െഡപ്യൂട്ടി കലക്ടർ ഹിമ ആവശ്യമായ നിർദേശം നൽകിയതോടെയാണ് തിങ്കളാഴ്ച 11 മണിയോടെ തടയണ പൊളിക്കലിൻെറ രണ്ടാം ഘട്ടം ആരംഭിച്ചത്. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ വിനയരാജ്, അസിസ്റ്റൻറ് എൻജിനീയർ ബൈജു, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർ സുരേന്ദ്രൻ എന്നിവർ തിങ്കളാഴ്ചയും സ്ഥലത്തെത്തി. എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ ജയപ്രസാദിൻെറ നേതൃത്വത്തിലുള്ള പൊലീസ് സേനയും കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫിസർ ആനന്ദിൻെറ നേതൃത്വത്തിലുള്ള അഗ്നിശമന സേനയും എത്തി. പുഴയിലെ തടയണകൾ കാരണം വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായി എന്നാരോപിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ പാലോറ മല ജങ്ഷനിൽ ബൈപാസ് ഉപരോധിച്ചിരുന്നു. ഇതിനെ തുടർന്നാണ് കലക്ടർ തടയണ പൊളിക്കാൻ നിർദേശം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.