ഫറോക്ക്: കരട് ദേശീയ വിദ്യാഭ്യാസ നയം 2019നെ ആസ്പദമാക്കി ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷനും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ചേംബർ ഓഫ് എജുക്കേഷനും സംഘടിപ്പിച്ച 12ാമത് കോഴിക്കോട് ഐ.ഐ.എമ്മിലെ സോഷ്യൽ ഡെവലപ്മെന്റ് പ്രോജക്ട് ചെയർപേഴ്സൻ ഡോ. അനുഭ ശേഖർ സിൻഹ ഉദ്ഘാടനം ചെയ്തു. എൽ.കെ.ജി വിദ്യാർഥിനി ഐറിൻ ഷഫീഖ് പ്രതീകാത്മക മണി മുഴക്കി ഉച്ചകോടിയുടെ ആരംഭം കുറിച്ചു. ഫാറൂഖ് കോളജ് മാനേജിങ് ചെയർമാൻ പി.കെ. അഹമ്മദ് അധ്യക്ഷതവഹിച്ചു. സ്‌മൈൽ 2020 ഹാപ്പിനെസ് ക്ലിനിക് കോളജ് മാനേജർ സി.പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ഉച്ചകോടിയുടെ തീം സോങ് പ്രകാശനം റൗസത്തുലൂം പ്രസിഡൻറ് കെ.വി. കുഞ്ഞഹമ്മദ് കോയ നിർവഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ ആരോഗ്യ വിദ്യാഭ്യാസ ചർച്ച ഉദ്ഘാടനം ചെയ്തു. പത്മശ്രീ ലഭിച്ച കെ.കെ. മുഹമ്മദ്, ടി.ടി.ഐ മാനേജർ എസ്. മുഹമ്മദ് യൂനുസ്, പ്രഫ. ഇമ്പിച്ചിക്കോയ, എം. അയ്യൂബ്, ഡോ. കെ.പി. സുരേഷ്, ടി.ടി.ഐ പ്രിൻസിപ്പൽ അബ്ദുൽ ഖാദർ എ.പി, പ്രഫ. എ. കുട്ട്യാലിക്കുട്ടി, ഡോ. ജൗഹർ, ഡോ. പി.കെ. നൗഷാദ്, കെ.പി. അത്തിയ, പി. നിധിന്യ, ഷാഹിദ ജലീൽ, ആമിന ഫാറൂഖ് എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, അധ്യാപക പരിശീലനം, എൻറർപ്രണർഷിപ് എന്നീ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ചകളിൽ ഡോ. ടി.കെ. ഉമർ ഫാറൂഖ്, ഡോ. എൻ.എസ്. മുംതാസ്, എം.ജി. ശ്രീകുമാർ, മുഹമ്മദ് ഷാഫി, എ.കെ. അബ്ദുൽ ഹകീം, അബ്ദു മാനിപുരം, ഇക്ബാൽ വടകര, ജ്യോതിഷ്, എസ്. ജാനകി എന്നിവർ സംബന്ധിച്ചു. 200ൽ പരം വിദ്യാലയങ്ങളിൽനിന്നുള്ള വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചു നടത്തിയ യു.എൻ മോഡൽ അസംബ്ലിയിൽ ഗ്ലോബൽ പീസ് ട്രസ്റ്റ് സെക്രട്ടറി പ്രഫ. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ആർസു, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, അസ്‌വെങ് പാടത്തൊടി, എം.പി. മാലതി എന്നിവർ നേതൃത്വം നൽകി. മീഡിയ സെമിനാർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എ. സജീവൻ, നൂറുദ്ദീൻ, അനിൽ ജോസ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ചേംബർ ഓഫ് എജുക്കേഷൻ റിസർച് ഡയറക്ടർ എം.വി. ഷിയാസ് മുഹമ്മദ് മോഡറേറ്റർ ആയിരുന്നു. പി.പി. ബീരാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.