പെരുമണ്ണ: മുണ്ടുപാലത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ചു. കുറ്റിക്കാട്ടൂർ റോഡിൽ സരിഗ ബസ് സ്റ്റോപ്പിനടുത്ത് 'അശൂറ'യിൽ അബ്ബാസിൻെറ വീട്ടിലാണ് മോഷ്ടാവ് കയറിയത്. അബ്ബാസും ഭാര്യയും ഹജ്ജിനുപോയതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ മക്കൾ വീട് വൃത്തിയാക്കാൻ വന്നപ്പോഴാണ് പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. അകത്തെ വാതിലുകളും തുറന്നിട്ടുണ്ട്. ഒരു സ്വർണ കോയിൻ നഷ്ടപ്പെട്ടിട്ടുണ്ട്. പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.