കുറ്റിക്കാട്ടൂർ: മാവൂർ-കോഴിക്കോട് റോഡിൽ ആനക്കുഴിക്കരയിൽ റോഡിനുകുറുകെയുള്ള അപകടക്കുഴി ആളെ വീഴ്ത്തുന്നു. ദിനേ ന നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ആനക്കുഴിക്കരയിൽ പെരുവഴിക്കടവിലേക്കുള്ള റോഡ് തുടങ്ങുന്നതിനു സമീപമാണ് വാഹനയാത്രക്കാർക്ക് ഭീഷണിയായ കുഴിയുള്ളത്. ജൈക്ക കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായാണ് റോഡ് കുറുകെ വെട്ടിപ്പൊളിച്ചത്. ഇത് മണ്ണിട്ടു മൂടിയെങ്കിലും മഴയിൽ വീണ്ടും കുഴിയാവുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽചാടി മറിയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നത് നിത്യസംഭവമായതോടെ നാലുതവണ നാട്ടുകാരും രണ്ടുതവണ അധികൃതരും കുഴി മണ്ണിട്ടു മൂടിയത്രേ. എന്നാൽ, ദിവസങ്ങൾ കഴിയുംതോറും വീണ്ടും കൂഴി രൂപപ്പെടുന്നതാണ് സ്ഥിതി. കഴിഞ്ഞദിവസം രാത്രിയിലും ഇരുചക്രവാഹനം മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റ സംഭവമുണ്ടായി. നാട്ടുകാർ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചതിനെ തുടർന്നാണ് ആദ്യതവണ കുഴിയടച്ചത്. ആംബുലൻസുകളടക്കം നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡിൽ ഇത്രയും അപകടകരമായ കുഴിയുണ്ടായിട്ടും ശാശ്വത പരിഹാരത്തിന് അധികൃതർ ഇതുവരെ ശ്രമം നടത്തിയിട്ടില്ല. പലപ്പോഴൂം തൊട്ടടുത്തെത്തുേമ്പാഴാണ് കുഴി ശ്രദ്ധയിൽപ്പെടുക. പെെട്ടന്ന് വാഹനങ്ങൾ ബ്രേക്ക് ചെയ്യുന്നതും അപകടത്തിനിടയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.