ഭക്തിയുടെ നിറവിൽ ആയിരങ്ങൾ വാവുബലി നടത്തി

മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കർക്കടക വാവുബലി നടത്തി. തെളിഞ്ഞ ഇരുവഴിഞ്ഞിപ്പുഴയുടെ നീലിമയിൽ ആയിരങ്ങൾ ബലിയിട്ടപ്പോൾ ചടങ്ങ് ധന്യമായി. മലയോരങ്ങളിൽനിന്ന് ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് പിതൃബലിക്കെത്തിയവരുടെ വൻ പ്രവാഹമായിരുന്നു. കോഴിക്കോട് ശ്രേഷ്ട സഭയിലെ സുധീഷ് കുമാർ, അശോകൻ, അരുൺ ബാബു എന്നിവർ കാർമികത്വം വഹിച്ചു. ക്ഷേത്രസമിതിയിലെ കിഴക്കുപാട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, മേൽശാന്തി മാവിടത്തിൽ നാരായണൻ നമ്പൂതിരി എന്നിവർ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് നേതൃത്വം നൽകി. പ്രസിഡൻറ് ശശി ഊരാളുകുന്നത്ത്, സെക്രട്ടറി വി.സി. ജയപ്രകാശ്, ചന്ദ്രൻ കരുവാരപ്പൊയിൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.