വളയം: കുന്നുമ്മൽ അനുബന്ധ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടുന്നത് തുടർക്കഥയാവുന്നു. വളയം പഞ്ചായത്തിൻെറ വിവിധ യിടങ്ങളിൽ പൈപ്പ് പൊട്ടി ജലം പാഴാവുകയാണ്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ടൗണിലെ ജലവിതരണകുഴൽ പൊട്ടി വെള്ളം കുത്തിയൊഴുകിയത്. റോഡിലൂടെ വെള്ളവും ചളിയും ഒഴുകിയതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു. മഞ്ചാന്തറ റോഡിൽ തറമ്മൽ മുക്കിലും മൗവ്വഞ്ചരിയിലും ഇതേസമയം കുടിവെള്ള പൈപ്പുകളിൽ ചോർച്ചയുണ്ടായി. തറമ്മൽമുക്കിൽ പൈപ്പിൽനിന്ന് വെള്ളം പാഴാവുന്നതു പതിവായതോടെ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.