കൊയിലാണ്ടി: രണ്ടു ദിവസത്തിനിടെ മേഖലയിൽ പാലത്തിൽനിന്ന് പുഴയിൽ ചാടി രണ്ടു പേർ മരിച്ചു. കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലെ കണയങ്കോട് പാലത്തിൽനിന്ന് പൂന്നൂർ കടാംകൊള്ളിൽ വീട്ടിൽ റീന (45) വെള്ളിയാഴ്ച രാവിലെയാണ് പുഴയിലേക്ക് ചാടിയത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു അഞ്ചര മണിക്കൂർ നീണ്ട തിരച്ചിലിലാണ് മൃതദ്ദേഹം ലഭിച്ചത്. ഞായറാഴ്ച ഉച്ചക്കാണ് അത്തോളി സ്റ്റേഷൻ പരിധിയിലെ കുനിയിൽ കടവ് പാലത്തിൽനിന്ന് കാക്കൂർ കണാരമ്പത്ത് സുരേന്ദ്രൻ (52) പുഴയിൽ ചാടിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോരിച്ചെരിയുന്ന മഴയത്താണ് രണ്ടു സംഭവങ്ങളും. മൃതദേഹങ്ങൾ കണ്ടെടുക്കാൻ കൊയിലാണ്ടി ഫയർ ആൻഡ് റസ്ക്യൂ അംഗങ്ങളാണ് മുൻകൈയെടുത്തത്. ആഴങ്ങളിൽ മുങ്ങുന്നതിനായി സ്കൂബ ഈ മാസം തുടക്കത്തിലാണ് കൊയിലാണ്ടി യൂനിറ്റിനു ലഭിച്ചത്. കുനിയിൽ കടവിലെ തിരച്ചിലിൽ കൊയിലാണ്ടി ഫയർസ്റ്റേഷനിലെ ഓഫിസർ സി.പി. ആനന്ദൻ, അസി. സ്റ്റേഷൻ ഓഫിസർ കെ. സതീശൻ, ലീഡിങ് ഫയർമാൻ സുജാത്, ഫയർമാൻമാരായ ഷിജിത്ത്, നിഖിൽ, സത്യനാഥ്, വിജയൻ, വിജീഷ്, ഫയർമാൻ ഡ്രൈവർമാരായ പ്രശാന്ത്, രാജീവ്, ഹോം ഗാർഡ് വിജയൻ എന്നിവർ പങ്കെടുത്തു. മൃതദേഹം ഫയർ യൂനിറ്റ് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.