പേരാമ്പ്ര: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനങ്ങളെ വേർതിരിച്ച് അടിച്ചമർത്തുന്ന അധികാര വർഗത്തിൻെറ ഫാഷിസ്റ്റ് നില പാടുകൾക്കെതിരെ ജനാധിപത്യ-മതേതര കക്ഷികൾ ഒന്നിക്കണമെന്ന് ലോക്താന്ത്രിക് പേരാമ്പ്ര നിയോജക മണ്ഡലം ശിൽപശാല ആവശ്യപ്പെട്ടു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നടന്ന കത്തിക്കുത്ത്, നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്ന കേരളവും ഫാഷിസ്റ്റ് പ്രവണതകൾക്കതീതമല്ലെന്ന് തെളിയിക്കുന്നതായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ ചെറുവണ്ണൂരിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ. സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.കെ. വത്സൻ മുഖ്യപ്രഭാഷണം നടത്തി. ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ. പ്രേം ഭാസിൻ, കെ.ജി. രാമനാരായണൻ, വത്സൻ എടക്കാടൻ, വി.പി. മോഹനൻ, രമാദേവി നാഗത്ത്, സുരേഷ് ഓടയിൽ, സി.പി. പ്രേമൻ, വിസ്മയ മുരളീധരൻ, മധു തുറയൂർ, പ്രകാശൻ ഊരള്ളൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ കെ. രാജൻ സ്വാഗതവും ആർ.എം. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.