ഓമശ്ശേരി: പുത്തൂർ ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച ചാന്ദ്രദിന പരിപാടികൾ 'ചാന്ദ്രോത്സവം' വ്യത്യസ്തതകൊണ്ട് ശ്രദ്ധ േയമായി. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും 340 പേപ്പർ റോക്കറ്റുകൾ നിർമിച്ചു. റോക്കറ്റിൻെറ കൂറ്റൻ മാതൃകയും കാമ്പസിൽ സ്ഥാപിച്ചു. ക്വിസ്, കൊളാഷ്, പോസ്റ്റർ രചന, വിഡിയോ പ്രദർശനം, പ്രത്യേക അസംബ്ലി തുടങ്ങിയ ഒരാഴ്ച നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടി കോഴിക്കോട് എൻ.ഐ.ടി എൻ. എസ്.എസ് സ്റ്റുഡൻറ് കോഓഡിനേറ്റർ ടി.കെ. മുഹമ്മദ് നിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വി. സാദിഖ് അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ പി.എ. ഹുസൈൻ സ്വാഗതവും ശാസ്ത്ര ക്ലബ് കൺവീനർ കെ. ശംസുദ്ദീൻ നന്ദിയും പറഞ്ഞു. അൻഫാസ് അഹമ്മദ്. (എൻ.ഐ. ടി) പി.ടി. സാദിഖ്, ഷബിൻബാൽ, ദീപ, പി. പാത്തുമ്മ, കെ. ജയശ്രീ, എൻ.വി. അബ്ദുറഹ്മാൻ, എ. സുരേഷ് കുമാർ, എൻ.കെ. മത്തായി, അനീസ്, മൈക്കിൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.