കൊടുവള്ളി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് 'അരങ്ങ് 2019' വാർഷികാഘോഷം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച കുടുംബശ്രീ കുടുംബാംഗങ്ങളുടെ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. മാച്ചിങ് ഗ്രാൻറ് വിതരണോദ്ഘാടനം അസിസ്റ്റൻറ് ജില്ല മിഷൻ കോഓഡിനേറ്റർ ഗിരീഷ് കുമാർ നിർവഹിച്ചു. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ച ഹല മാർജ്ജനുള്ള ഉപഹാരസമർപ്പണം നഗരസഭ സെക്രട്ടറി എ. ഫൈസൽ നിർവഹിച്ചു. മെംബർ സെക്രട്ടറി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. കൂടുതൽ ലോൺ അനുവദിച്ച കൊടുവള്ളി സഹകരണ ബാങ്കിനെ സി.ഡി.എസ്. അനുമോദിച്ചു. കൗൺസിലർമാരായ പി.പി. മൊയ്തീൻകുട്ടി, കെ. ശിവദാസൻ, കെ.എം. സുഷിനി, കെ. ജമീല, ഇ.സി. മുഹമ്മദ്, സലീന മുഹമ്മദ്, സുബൈദ, ഒ. നിഷിത, അനിത, പി. അബ്ദുൽ കാദർ, സിറ്റി േപ്രാജക്ട് ഓഫിസർ അബ്ദുൽ കാദർ, കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറ് ഒ.പി. റഷീദ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ പി.സി. വിമല സ്വാഗതവും വൈസ് ചെയർപേഴ്സൻ ഗീതാകുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.