സ്വീകരണം

കൊടിയത്തൂർ: ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യാപാരിയും കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റിവ് അസോസിയേഷൻ ഉപദേശക സമിതി അംഗവുമായ എം.എ. അബ്ദുൽ അസീസ് ആരിഫിന് കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റിവ് അസോസിയേഷൻ നൽകി. കൊടിയത്തൂർ പാലിയേറ്റിവ് ഭവനിൽ പാലിയേറ്റിവ് ചെയർമാൻ എം. അബ്ദുറഹിമാൻ പൊന്നാട അണിയിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. അബ്ദുറഹിമാൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എ. നാസർ, അബ്ദുസ്സമദ് കണ്ണാട്ടിൽ, സി. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. എ.എം. മുഹമ്മദ് ബഷീർ സ്വഗതവും ട്രഷറർ നിസാർ കൊളായി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.