കെ.സി.എസ് പണിക്കരുടെ രേഖാചിത്ര പ്രദർശനം

കൊയിലാണ്ടി: 'ശ്രദ്ധ' ആർട്ട് ഗാലറിയിൽ കെ.സി.എസ്. പണിക്കരുടെ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി. കവി കൽപറ്റ നാരായണൻ ഉദ ്ഘാടനം ചെയ്തു. ദിനേശൻ എടവന അധ്യക്ഷത വഹിച്ചു. എൻ.വി. ബാലകൃഷ്ണൻ, ബാബു മമ്മിളി, ഷാജി കാവിൽ, റഹ്മാൻ കൊഴുക്കല്ലൂർ, സായ് പ്രസാദ് എന്നിവർ സംസാരിച്ചു. പ്രദർശനം രണ്ടാഴ്ച നീളും. എല്ലാ ദിവസവും വൈകീട്ട് അഞ്ചുമണിക്ക് ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്ക് കലാചർച്ച നടത്തും. ജൂലൈ 24ന് 'പൗരസ്ത്യ കലയും കെ.സി.എസ് പണിക്കരും' എന്ന വിഷയത്തിൽ അഭിലാഷ് തിരുവോത്തും 'കാവ്യകലയും ചിത്രകലയും താരതമ്യ പഠനം' എന്നതിൽ ബാബു മമ്മിളിയും 'ലോകചിത്രകലാ ചരിത്ര'ത്തിൽ റഹ്മാൻ കൊഴുക്കല്ലൂരും ചർച്ച നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.