എല്‍ ഇ.ഡി ബള്‍ബ് നിര്‍മിച്ച് പേരാമ്പ്ര ഹയര്‍സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥികള്‍

പേരാമ്പ്ര: പേരാമ്പ്ര ഹയര്‍സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥികള്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ ശിൽപശാല നടത്തി. പത്താംതര ം ഫിസിക്‌സ് ഒന്നാം അധ്യായത്തിലെ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് കുട്ടികൾക്ക് പ്രചോദനം നൽകിയത്. ഒന്നാംഘട്ടത്തില്‍ 200 വിദ്യാർഥികള്‍ പങ്കാളികളായി. ബള്‍ബ് നിര്‍മാണത്തെക്കുറിച്ച് വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ഇപ്പോള്‍ ഈ രംഗത്തെ സ്റ്റാർട്ട് അപ്പ് സംരംഭകനുമായ പി. അഭിരഞ്ജ് ക്ലാസെടുത്തു. പ്രധാനാധ്യാപിക തങ്കമ്മ മാത്യു ഉദ്ഘാടനം ചെയ്തു. പി. സുനില്‍കുമാര്‍, വി.വി. മധുസൂധനന്‍, ടി. രജി, എം.ഇ. ഉണ്ണികൃഷ്ണന്‍, കെ. സജീഷ് ബാബു, വി.കെ. വിമല, ടി.എ. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.