ക്ഷേത്രേശ കുടുംബ സമിതി കുടുംബസംഗമം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രേശ കുടുംബ സമിതി കുടുംബസംഗമവും ജനറല്‍ബോഡി യോഗവും നടത്തി. നഗരേശ്വരം ക്ഷേത്രം ശിവരാത്രി ഹാളില്‍ നടന്ന പരിപാടി പിഷാരികാവ് ദേവസ്വം പാരമ്പര്യ ട്രസ്റ്റി ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കുടുംബ സമിതി പ്രസിഡൻറ് മുണ്ടക്കല്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. പാരമ്പര്യ ട്രസ്റ്റിമാരായ ഉണ്ണികൃഷ്ണന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍, കുടുംബസമിതി രക്ഷാധികാരികളായ ഇ.എസ്. രാജന്‍, മുണ്ടക്കല്‍ ദേവി അമ്മ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. രാധാകൃഷ്ണന്‍, വി. മുരളീധരഗോപാല്‍, കൊട്ടിലകത്ത് ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.