പൊതു വിദ്യാലയ ശാക്തീകരണം സർക്കാർ ലക്ഷ്യം- മന്ത്രി എ.കെ. ശശീന്ദ്രൻ

കക്കോടി: പൊതു വിദ്യാലയങ്ങൾ ശാക്തീകരിക്കുകയാണ് സർക്കാർ വിദ്യാഭ്യാസ നയമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വ ി-തേർട്ടീൻ കലാസാംസ്കാരികവേദി സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്കോടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിജയിച്ചവരെയും വിവിധ മേഖലകളിൽ മികവുതെളിയിച്ച എ.കെ. മുഹമ്മദ് സമിൽ, നിളാനാഥ്, സി. കാർത്തിക്, അനേഷ് ബദരീനാഥ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സ്കൂളിനുള്ള ഉപഹാരം പ്രധാന അധ്യാപകൻ പ്രദീപ്കുമാർ ഏറ്റുവാങ്ങി. വി-തേർട്ടീൻ പ്രസിഡൻറ് എം.പി പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. കലാസാംസ്കാരിക വേദിക്ക് സൗജന്യമായി മേത്തഞ്ചേരി നടുവൊടിയിൽ രാജീവൻ നൽകിയ ഭൂമിയുടെ രേഖ മന്ത്രിയിൽ നിന്ന് ടി.ടി. വിനോദ് ഏറ്റുവാങ്ങി. വാർഡ് അംഗം കെ. റജുല, എം.കെ. നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ. ബിജുനാഥ് സ്വാഗതവും ട്രഷറർ കെ. സുധീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.