ചന്ദ്രയാൻ 2​െൻറ മാതൃകയൊരുക്കി വിളക്കാംതോട് വിദ്യാർഥികൾ

ചന്ദ്രയാൻ 2ൻെറ മാതൃകയൊരുക്കി വിളക്കാംതോട് വിദ്യാർഥികൾ മുക്കം: ചന്ദ്രയാൻ 2വിൻെറ വലിയ മാതൃക വിദ്യാലയമുറ്റത്ത്‌ ഒരുക്കി വിളക്കാംതോട് സ്കൂൾ വിദ്യാർഥികൾ. എൽ.പി, യു.പി വിഭാഗം കുട്ടികളാണ് അഞ്ചു ദിവസത്തിലെ പ്രയത്നത്തിലൂടെ ചന്ദ്രയാൻ മാതൃക തയാറാക്കിയത്. തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഗീത വിനോദ് അധ്യക്ഷത വഹിച്ചു. യു.പി. സ്കൂൾ പ്രധാനാധ്യാപകൻ ജോൺസൻ മങ്കരയിൽ, എൽ.പി സ്കൂൾ പ്രധാനാധ്യാപിക ഷേർലി ജോസഫ്, വാർഡ് മെംബർമാരായ വിൽ‌സൺ ടി. മാത്യു, റോബർട്ട്‌ നെല്ലിക്കാത്തെരുവിൽ, സ്മിത ബാബു, പി.ടി.എ പ്രസിഡൻറുമാരായ കുഞ്ഞുമരക്കാർ, എം. ഷമീർ, അനിൽ ജോൺ, ചിപ്പി രാജ്, സൗമ്യ റോസ് മാർട്ടിൻ, അഞ്ചു ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.