പ്രവചനാത്മകതയാണ്​ ഇന്ദുലേഖയുടെ പ്രസക്തി -കെ.ജയകുമാർ

കോഴിക്കോട്: ആധുനികതയിലേക്ക് മനുഷ്യനെ ഉണർത്തിയ പ്രവചനാത്മകതയാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവലായ 'ഇന് ദുലേഖ'യുടെ പ്രസക്തിയെന്ന് ഡോ.കെ.ജയകുമാർ. ലിറ്ററേച്ചർ ഫൗണ്ടേഷൻ അളകാപുരിയിൽ സംഘടിപ്പിച്ച 'ഇന്ദുലേഖ; 130ാം വാർഷികാഘോഷം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിറ്ററേച്ചർ ഫൗണ്ടേഷൻ പ്രസിഡൻറ് റനീഷ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഖദീജ മുംതാസ് മുഖ്യാതിഥിയായി. വി.ആർ.സുധീഷ്, ശ്രീശൈലം ഉണ്ണികൃഷ്ണൻ, ജ്യോത്സ്ന കടയപ്രത്ത്, എം.എ.ഷഹനാസ്, കുഞ്ഞിക്കണ്ണൻ വാണിമേൽ, ഡോ.സി.ഭാമിനി, ഇ.പി.ജ്യോതി, ഗ്രീന ഗോപാലകൃഷ്ണൻ, സുരേഷ് പാറപ്രം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.