ബേപ്പൂർ: വട്ടക്കിണർ ബസ് സ്റ്റോപ്പിന് സമീപം മാലിന്യം കൂട്ടിയിട്ടത് നാട്ടുകാർക്കും സമീപത്തെ കച്ചവടക്കാർക്ക ും ദുരിതമായി. വട്ടക്കിണർ ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് അടുത്തെത്തുമ്പോൾ ദുർഗന്ധം വരവേൽക്കും. വട്ടക്കിണർ മെയിൻ ജങ്ഷനിലെ വലിയ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബേക്കറി ആൻഡ് റസ്റ്റാറൻറിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമാണ് ബസ് സ്റ്റോപ്പിന് പിറകിലായി കൂട്ടിയിട്ടിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ വലിയ കാനുകളിൽ നിറച്ചുവെച്ചിട്ട് ദിവസങ്ങളായി. കൊതുകുകൾ മുട്ടയിട്ടതും പുഴുവരിച്ചതും വെള്ളം കെട്ടി നിൽക്കുന്നതുമായ പാത്രങ്ങളിലെ അസഹനീയ ദുർഗന്ധം പരിസരത്താകെയുണ്ട്. ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽ പെടാതിരിക്കാൻ ഫ്ലക്സ് ബോർഡുകൾ കൊണ്ട് മറച്ചിരിക്കുകയാണ്. ആശ്രമം എച്ച്.എസ് സ്കൂൾ, മീഞ്ചന്ത വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ്.ഹൈസ്കൂൾ, ഗവൺമൻെറ് ആർട്സ് കോളജ്, നിരവധി ട്യൂഷൻ സൻെററുകൾ തുടങ്ങിയവയൊക്കെ സമീപത്തായി ഉള്ളതിനാൽ നിരവധി വിദ്യാർഥികളടക്കമുള്ളവരുടെ ആശ്രയ കേന്ദ്രമാണ് വട്ടക്കിണർ ബസ് സ്റ്റോപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.