കോഴിക്കോട്: നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാനും പൊലീസ് ക്ലിയറൻസ് സർട്ടി ഫിക്കറ്റ് നൽകാനും തീരുമാനം. സംയുക്ത ഓേട്ടാ തൊഴിലാളി യൂനിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് സിറ്റി ജില്ല പൊലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും ഓട്ടോ സ്റ്റാൻഡുകളെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് ആരംഭിക്കാനും തീരുമാനമായി. സ്േറ്റഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനാവും അഡ്മിനാവുക. നഗരത്തിലുള്ള മുഴുവൻ ഓേട്ടാ ഡ്രൈവർമാർക്കും മാനസിക സമ്മർദം കുറക്കുന്നതിന് സ്ട്രസ് മാനേജ് മൻെറ് ക്ലാസുകൾ സംഘടിപ്പിക്കും. സന്നദ്ധ സംഘടനകൾ, ആശുപത്രികൾ എന്നിവയുടെ സഹായത്തോടെ നഗരത്തിലെ മുഴുവൻ ഓട്ടോ ഡ്രൈവർമാർക്കും മെഡിക്കൽ ചെക്കപ്പ് നടത്താനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.