പേരാമ്പ്ര വെൽഫെയർ സ്കൂളിനെ പൊതുസമൂഹം ഏറ്റെടുക്കണം -ബഷീർ വല്ലപ്പുഴ

പേരാമ്പ്ര: അയിത്തത്തിനെതിരെ രണ്ടാം പ്രവേശനോത്സവം നടത്തി ശ്രദ്ധേയമായ പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി. സ്കൂളിനെ പൊത ുസമൂഹം ഏറ്റെടുക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ബഷീർ വല്ലപ്പുഴ പറഞ്ഞു. വിവേചനം നേരിടുന്ന വിദ്യാലയത്തിലേക്ക് മക്കളെ അയച്ചതിലൂടെ സാമൂഹിക നവോത്ഥാനത്തിൻെറ പേരാമ്പ്ര മോഡലിന് കെ.എസ്.ടി.എം തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ പ്രവേശനം നേടിയ കുട്ടികളെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. വെൽഫെയർ സ്കൂളിൽ സന്ദർശനം നടത്തിയ ശേഷം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, എ.ഇ. മുഹമ്മദ് കുഞ്ഞി, ബി.പി.ഒ കെ.വി. വിനോദൻ എന്നിവരുമായി ചർച്ച നടത്തി. കെ.എസ്.ടി.എം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. നൂഹ്, സംസ്ഥാന സമിതി അംഗം ഹബീബ് മാലിക്, ജില്ല പ്രസിഡൻറ് എം.വി. അബ്ദുറഹ്മാൻ, വി.പി. അഷ്റഫ്, സി. മുസ്തഫ, വി.പി. അബ്ദുൽ ബാരി, മുബീർ ചാലിക്കര, എൻ.പി. അബ്ദുൽ കബീർ, സഈദ് എലങ്കമൽ എന്നിവർ സംസാരിച്ചു. photo: wed KPBA 45 കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ബഷീർ വല്ലപ്പുഴ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീനയുമായി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.