അവാർഡ് ദാനവും കുടുംബ സംഗമവും

SUN kdrkr 8.jpg : തണൽ െറസിഡൻസി മികച്ച വിജയം നേടിയവർക്കായി ഏർപ്പെടുത്തിയ അവാർഡ് ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല വ ിതരണം ചെയ്യുന്നു കൊടിയത്തൂർ: കാരക്കുറ്റി തണൽ െറസിഡൻറ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും കുടുംബ സംഗമം സംഘടിപ്പിക്കുകയും ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല അവാർഡുകൾ വിതരണം ചെയ്യുകയും 'പരസ്പര ബന്ധങ്ങൾ' എന്ന വിഷയത്തിൽ ക്ലാസെടുക്കുകയും ചെയ്തു. റസാഖ് കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുല്ല, അബ്ദുൽ അസീസ്, അഡ്വ. പി.ടി. അലി നസീഫ്, എ.എം. അബ്ദുസ്സലാം, എ.എം.ബി. അഷ്റഫ്, സഹൽ അഹമ്മദ്, ഹിബ തസ്നി തുടങ്ങിയവർ സംസാരിച്ചു. പി.ടി. അബൂബക്കർ സ്വാഗതവും എ.എം. മുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.