ഭക്ഷ്യവിഷബാധ: ഇഖ‌്റ ആശുപത്രിയിലെ കാൻറീൻ അടച്ചു

കോഴിക്കോട‌്: ഭക്ഷ്യവിഷബാധ കണ്ടെത്തിയതിനെ തുടർന്ന് മലാപ്പറമ്പ് ഇഖ‌്റ ആശുപത്രിയിലെ കാൻറീൻ അടച്ചു. ഭക്ഷണം കഴി ച്ചവർക്ക‌് മഞ്ഞപ്പിത്തബാധയും വയറിളക്കവും ഛർദിയും മറ്റും കണ്ടെത്തിയതിനെ തുടർന്നാണിത്. നഗരസഭ ആരോഗ്യവിഭാഗം ആശുപത്രിയിൽ പരിശോധന നടത്തി. കുടിവെള്ള പരിശോധനയിൽ വൈറസുകളടക്കമുള്ളവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കാൻറീൻ അടച്ചുപൂട്ടിയതായും ശുചീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണെന്നും ഇഖ്റ ആശുപത്രി എക്സി. ഡയറക്ടർ ഡോ. പി.സി. അൻവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.