കോഴിക്കോട്: മാധ്യമപ്രവർത്തകൻ മൊയ്തു വാണിമേൽ പകർത്തിയ പക്ഷികളുടെ ഫോേട്ടാ പ്രദർശനം 'ബ്രൈറ്റ് െഎസ്' ജൂൺ അഞ്ചിന് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. ഹിമലായത്തിൽനിന്നടക്കമുള്ള 60 ചിത്രങ്ങളാണ് പ്രദർശത്തിനുള്ളതെന്ന് മൊയ്തു വാണിമേൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂൺ അഞ്ചിന് വൈകീട്ട് 4.30ന് ഡോ. അബ്ദുല്ല പാലേരി ഉദ്ഘാടനം ചെയ്യും. ജൂൺ ഒമ്പതിനു വൈകീട്ട് ഏഴുവരെയാണ് പ്രദർശനം. ഹിമാലയങ്ങളിൽ മാത്രം കണ്ടു വരുന്നവയും കേരളം, തമിഴ്നാട്, രാജസ്ഥാൻ, ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളിൽ കാണുന്നതുമായ പക്ഷികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പി.കെ. പാറക്കടവ്, പി. മുസ്തഫ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.