ടൂറിസത്തിൻെറ മറവിൽ ഒളോപാറയിൽ അനധികൃത നിർമാണം ചേളന്നൂർ: ഒളോപാറ ടൂറിസം വികസനത്തിൻെറ മറവിൽ നിയമലംഘനങ്ങളും അനധികൃത നിർമാണവും. വേലിയേറ്റവും ഇറക്കവും നടക്കുന്ന സി.ആർ.ഇ സെഡിൽ ഉൾപ്പെട്ട അകലാപുഴയിൽ ഒളോപാറയിലാണ് കൈയേറ്റവും തണ്ണീർത്തടങ്ങൾ നികത്തലും വ്യാപകമാകുന്നത്. പുഴ കൈയേറി അനധികൃത റിസോർട്ടുകൾ പൊങ്ങുമ്പോൾ ബന്ധപ്പെട്ട ചേളന്നൂർ പഞ്ചായത്ത്, വില്ലേജ് അധികൃതർ കണ്ണടക്കുകയാണെന്നാണ് ആരോപണം. ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയോടെയാണ് റിസോർട്ടുകൾ പൊങ്ങുന്നത്. പഴയ കെട്ടിടങ്ങൾ പുതുക്കി റിസോർട്ടുകൾ പണിയുന്നത് നിയമ ലംഘനമാണെന്നും അത്തരം നിർമാണം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പുഴക്കരയിൽനിന്ന് നിശ്ചിത അകലം പാലിക്കണമെന്നിരിക്കെയാണ് പുഴ നശിക്കും വിധം കെട്ടിടങ്ങൾ പൊങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.