കുറ്റ്യാടി: പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ആർദ്രം, കാരുണ്യ പദ്ധതിയുടെ ഭാഗമായി കോളനികളിലെ വിദ്യാർഥികൾക്ക് സ്റ്റഡി കിറ്റ് വിതരണം നടത്തി. ഖത്തർ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത്തല ഉദ്ഘാടനം വടയത്ത് എം.എൽ.എ നിർവഹിച്ചു. കേളോത്ത് കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുൽ റഹ്മാൻ, എസ്.ജെ. സജീവ് കുമാർ, ഒ.സി. അബ്ദുൽ കരീം, സി.സി. സൂപ്പി, ശ്രീജേഷ് ഊരത്ത്, ടി.വി. കുഞ്ഞമ്മദ്, എം.പി. ഷാജഹാൻ, പി.കെ. സുരേഷ്, വി.ടി. അമ്മദ്, കെ.വി. ജയ്സൽ, എം.കെ. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.