യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ഓഫിസ്‌ ഉപരോധിച്ചു

കൊടിയത്തൂർ: കുടിവെള്ളവിതരണ പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊടിയത്തൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച് ചു. സാധാരണക്കാർക്ക് വെള്ളമെത്തിക്കാനെന്നപേരിൽ പഞ്ചായത്ത് ഫ്ലക്സ് വെച്ച വാഹനങ്ങളിൽ വെള്ളം കടത്തുന്ന ക്വാറി മാഫിയകളുടെ കനിവിനായി ജനം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ വർഷം സന്നദ്ധസംഘടനകൾ വിതരണംചെയ്ത കുടിവെള്ളത്തിൻെറ മറവിൽ തനത് ഫണ്ടിൽനിന്ന് ലക്ഷങ്ങൾ എഴുതിയെടുത്തതും ഈ ഭരണസമിതിയാന്നെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു . ഉപരോധത്തെ തുടർന്ന് പൊലീസിൻെറ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മുഴുവൻ പ്രദേശത്തും വെള്ളമെത്തിക്കാൻവേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി ഉറപ്പുനൽകി. കരീം പയങ്കൽ, അഡ്വ.സുഫിയാൻ ചെറുവാടി, റഹ്മത്തുള്ള പരവരി, റിനീഷ്‌ കളത്തിങ്കൽ, ശാലു തോട്ടുമുക്കം, മുനീർ ഗോതമ്പ്റോഡ്, അബ്ദു തോട്ടുമുക്കം, അഷ്‌റഫ്‌, ബാവ ഹാശിം, നൗഷാദ് വെസ്റ്റ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.