നെൽപാടങ്ങളിൽ ചെറുപയർ കൃഷി

മുക്കം: വരൾച്ചയെ അതിജീവിക്കാൻ ഗ്രാമപ്രദേശങ്ങൾ ചെറുപയർ കൃഷിയിലേക്ക്. മുക്കം നഗരസഭയിലെ ചേന്ദമംഗലൂരിലെയും സമീ പപ്രദേശങ്ങളിലെയും നെൽവയലുകളിലാണ് ചെറുപയർകൃഷി പരീക്ഷണം. ചേന്ദമംഗലൂരിൽ കോയക്കുട്ടിയുടെ നേതൃത്വത്തിൽ ഒന്നര ഏക്കർ വയലിൽ ചെറുപയർ കൃഷിയൊരുക്കി. രണ്ട് ഘട്ടങ്ങളിൽ വിളവെടുപ്പ് നടത്തി. ഇപ്പോൾ അവസാന ഘട്ടത്തിനുള്ള വിളവെടുപ്പിന് പാകമാകുകയാണ്. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, അസം എന്നിവിടങ്ങളിലാണ് വ്യാപകമായി ചെറുപയർ കൃഷിചെയ്യുന്നത്. കേരള മണ്ണും അനുയോജ്യമാണന്ന് കർഷകർ പറയുന്നു. ചെറിയ െചലവിൽ നല്ല ലാഭം കൊയ്യാൻ പറ്റിയതാണ് ചെറുപയർ കൃഷി. ഒരേക്കറിൽ അൽപം നന്നായി പരിചരണം നൽകിയാൽ 150 കിലോഗ്രാം വരെ വിളവെടുക്കാമെന്നാണ് കർഷകർ പറയുന്നത്. മൂന്നുമാസ കാലയളവിൽ വിളവെടുപ്പ് നടത്താം. കൃഷിയിടങ്ങളിൽ നൈട്രജൻെറ അളവ് വർധിപ്പിക്കുന്നതിനും ചെറുപയർ കൃഷിയിലൂടെ സാധ്യമാണ്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ചെറുപയർ കൃഷിക്കാർക്ക് ഒട്ടേറെ ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.