പഠനോപകരണ കിറ്റ് കൈമാറി

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ എച്ച്.ഐ.വി ബാധിത കുടുംബങ്ങളിലെ കുട്ടികൾക്കായി സ്വരൂപിച്ച . കെസ്സ് കെയർ േപ്രാജക്ടുമായി സഹകരിച്ചാണ് പരിപാടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദിൻെറയും സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്‌റഫിൻെറയും നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് കിറ്റ് തയാറാക്കി നൽകിയത്. കിറ്റുകൾ ഗ്രാമപഞ്ചായത്ത് അംഗം സവാദ് ഇബ്രാഹിം കെസ്സ് കെയർ പ്രവർത്തകരായ സിസ്റ്റർ റോസ് മരിയ, സോബിൻ എന്നിവർക്ക് കൈമാറി. രഞ്ജിനി, അനിത, മനീഷ്, ഇന്ദു, ലിനീഷ്, ഭൂപേഷ്‌, ഷർമിള, നീതു, ജിഷ, സി.ഡി.എസ് ചെയർപേഴ്‌സൻ മിനി കണ്ണങ്കര, സഫിയ സർക്കാർപറമ്പ്, ജിഷ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.