ഐ.എം.സി.എച്ചിൽ പ്രതിരോധ കുത്തി​െവപ്പ്​ വാരാചരണം നടത്തി

കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃ-ശിശുസംരക്ഷണകേന്ദ്രത്തിൽ പ്രതിരോധ കുത്തിെവപ്പ് വാരാചരണം ആശുപത്രി സൂപ്രണ്ട് ഡ ോ. സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശിശുരോഗവിഭാഗം മേധാവി ഡോ. വി.ടി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ഐ.എ.പി ജില്ല പ്രസിഡൻറ് ഡോ. അഷ്റഫ്, ഗൈനക്കോളജി വകുപ്പുമേധാവി ഡോ. സി.എച്ച്. മിനി, പീഡിയാട്രിക്സ് അഡി. പ്രഫ. ഡോ. മോഹൻദാസ് നായർ, നഴ്സിങ് കോളജ് അസിസ്റ്റൻറ് പ്രഫസർമാരായ ഡോ. ടി.കെ. ഹസീന, ഡോ. സജ്ന തുടങ്ങിയവർ സംസാരിച്ചു. വാരാചരണത്തിൻെറ ഭാഗമായി ഐ.എം.സി.എച്ച് ഒ.പി ഹാളിൽ ബോധവത്കരണ ക്ലാസ്, പപ്പറ്റ് ഷോ, പോസ്റ്റർ പ്രദർശനം തുടങ്ങിവയും തിങ്കളാഴ്ച രാവിലെ 10ന് ആശുപത്രിമുറ്റത്ത് നഴ്സിങ് വിദ്യാർഥികളുടെ തെരുവുനാടകവും അരങ്ങേറി. പ്രതിരോധ കുത്തിവെപ്പിൻെറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ നടത്തിയ പരിപാടിയിൽ 1500ലധികം ആളുകൾ പങ്കെടുത്തു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ഐ.എം.സി.എച്ച്, നഴ്സിങ് കോളജ് എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു വാരാചരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.