നന്മണ്ട: തീപ്പെട്ടിക്കൂടിൽ ഗുണമേന്മയുള്ള അരിയുമായി വീടു കയറി വോട്ടുപിടിക്കുകയും ഭരണം കിട്ടിയപ്പോൾ നാട്ടിൽന ിന്ന് മുങ്ങിനടക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്ത കാര്യമോർത്തെടുക്കുകയാണ് ഇൗ തെരഞ്ഞെടുപ്പുകാലത്ത് രാജൻ നായർ. നന്മണ്ട 12ലെ കുന്നത്ത് അനന്തപുരി റിട്ട. ബാങ്ക് ജീവനക്കാരനും ജനതാ പാർട്ടി മുൻ സംസ്ഥാന കൗൺസിലറുമായ കുറ്റിയുള്ളതിൽ രാജൻ നായർ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ട കാലത്തെ തെരഞ്ഞെടുപ്പു പ്രവർത്തനം വിവരിക്കുേമ്പാൾ വാചാലനാകും. രാജൻ നായരും കൂട്ടരും അന്ന് വോട്ടുകിട്ടാൻ രൂപപ്പെടുത്തിയ തന്ത്രമായിരുന്നു തീപ്പെട്ടിക്കൂട്ടിൽ ഗുണമേന്മയുള്ള അരി കാണിച്ച് വോട്ടുപിടിത്തം. വീടുവീടാന്തരം കയറി ഇറങ്ങി ഞങ്ങളുടെ പാർട്ടി ജയിച്ചാൽ നിങ്ങൾക്ക് ഇതെ അരിയാണ് കിട്ടുക തീപ്പെട്ടിക്കൂട്ടിലെ അരി പുറത്തെടുത്ത് കടലാസിൽ വെച്ചു കാണിച്ചു കൊടുക്കും. അരി കാണുന്നതോടെ ഏത് വീഴാത്ത വോട്ടും വീഴ്ത്താൻ കഴിയുമെന്നും രാജൻ നായർ സ്വാനുഭവത്തിലൂടെ വിവരിക്കുന്നു. അങ്ങനെ അരി വിഷയം അല്ലലില്ലാത്ത ജീവിതത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ വോട്ടർമാർ രാജൻ നായരുടെ പാർട്ടിക്ക് വോട്ടുചെയ്യുകയും ഭരണത്തിലേറുകയും ചെയ്തു. അരി വന്നു തുടങ്ങിയതോടെ നേതാക്കൾ ഓരോരുത്തരായി ഉൾവലിഞ്ഞു തുടങ്ങി. കാരണം മറ്റൊന്നായിരുന്നില്ല. ഗുണമേന്മയുള്ള അരിക്ക് പകരം കിട്ടിയതാവട്ടെ 'പശ പച്ചരി'യായിരുന്നു. തെരഞ്ഞെടുപ്പ് ജാഥ നയിച്ച് വീടുകയറി വോട്ടുപിടിച്ച രാജൻ നായരുടെ വീട്ടിലേക്കായി പട്ടിണിപ്പാവങ്ങളുടെ ജാഥ. പിന്നീട് കുറച്ചുകാലം മുങ്ങിനടന്ന് അമ്മാവൻെറ വീട്ടിൽ കഴിയേണ്ടിവന്നു. മന്ത്രിസഭ അധികാരത്തിൽ വന്നതോടെ അരി തരാത്ത കാരണമന്വേഷിച്ച് എത്തുന്നവർക്ക് മറുപടി പറയാൻ കഴിയിെല്ലന്നു കരുതി തന്നെയായിരുന്നു മുങ്ങൽ. അക്കാലത്ത് സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടായിരുന്നു വോട്ട് ബാങ്ക് സൃഷ്ടിച്ചിരുന്നത്. ഇന്നാവട്ടെ ജാതിയുടെയും മതത്തിൻെറയും അതിപ്രസരമാണ്. എന്നും രാവിലെ വീട്ടിൽ നിന്നിറങ്ങി പഴയകാല സഹപ്രവർത്തകരുമായും നേതാക്കളുമായും സമ്പർക്കം പുലർത്തുന്നു. പുതുതലമുറക്ക് വേണ്ട തന്ത്രങ്ങൾ മെനയുന്നതിനും രാജൻ നായർ ഇന്നും മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.