കോൺഗ്രസി​​െൻറത് മൃതുഹിന്ദുത്വ സമീപനം - വൃന്ദ കാരാട്ട്

കോൺഗ്രസിൻെറത് മൃതുഹിന്ദുത്വ സമീപനം - വൃന്ദ കാരാട്ട് കൊടുവള്ളി: ബി.ജെ.പിയെ സഹായിക്കുന്നതിന് കോൺഗ്രസ് മൃതു ഹിന് ദുത്വ സമീപനമാണ് സ്വീകരിച്ചുവരുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കൊടുവള്ളിയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച മേഖല തെരഞ്ഞെടുപ്പ് പ്രചരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അഴിമതിക്കാർക്കൊപ്പമാണ് കോൺഗ്രസ്. അവരെ മാറ്റിനിർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല. കോൺഗ്രസ് നേതാക്കൾക്ക് വൈറസ് ബാധിച്ചിരിക്കുകയാണ്. വൈറസ് ബാധിച്ചവർ ബി.ജെ.പിയിലേക്ക് ചാടുകയാണ് ചെയ്യുന്നത്. പകൽ കോൺഗ്രസും രാത്രി ബി.ജെ.പിയുമായവരെ വിശ്വസിക്കാൻ കഴിയില്ല. ബി.ജെ.പി നടപ്പാക്കിയ ജനവിരുദ്ധ നയങ്ങളെല്ലാം കോൺഗ്രസ് ഭരണത്തിൽ കൊണ്ടു വന്നതാണെന്നും കേരളത്തിൽ എൽ.ഡി.എഫ് സർക്കാറിനെക്കുറിച്ച് യു.ഡി.എഫിന് ഒന്നും പറയാനില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കാരാട്ട് റസാഖ് എം.എൽ എ അധ്യക്ഷത വഹിച്ചു. ശ്രേയാംസ് കുമാർ, സി.എൻ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.ബാബു സ്വാഗതവും സി.പി.നാസർകോയ തങ്ങൾ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.