അക്രമ രാഷ്​ട്രീയത്തിനെതിരെ വിധിയെഴുതുക -ഹൈദരലി തങ്ങൾ

ഓമശ്ശേരി: പാർലമൻെറ് തെരഞ്ഞെടുപ്പിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അക്രമ രാഷ്ട്രീയത്തിനെതിരെ വോട്ട് വിനിയോഗി ക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ഓമശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവൻ എം.പിയുടെ റോഡ്ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.കെ. രാഘവനെതിരെയുള്ള അഴിമതി ആരോപണത്തിനു ചവറ്റുകൊട്ടയിലാണ് സ്ഥാനം. വികസനത്തിനു കോഴിക്കോട് മണ്ഡലം മാതൃകയാണ്. വി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാവ് ടി.എം അനൂപ്, എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്, റസാഖ്, സ്ഥാനാർഥി എം.കെ. രാഘവൻ, പി.പി. കുഞ്ഞായിൻ, യു.കെ. അബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.