നരിപ്പറ്റ എടോനി വലിയകുന്ന് മലനിരകളിൽ കരിങ്കൽ ക്വാറി അനുവദിക്കരുത് ^ശാസ്​ത്രസാഹിത്യ പരിഷത്ത്

നരിപ്പറ്റ എടോനി വലിയകുന്ന് മലനിരകളിൽ കരിങ്കൽ ക്വാറി അനുവദിക്കരുത് -ശാസ്ത്രസാഹിത്യ പരിഷത്ത് കക്കട്ടിൽ: നരിപ് പറ്റ ഗ്രാമപഞ്ചായത്തിലെ അതീവ പരിസ്ഥിതി ലോല പ്രദേശമായ എടോനി വലിയകുന്ന് മലനിരകളിൽ കരിങ്കൽ ക്വാറി അനുവദിക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നുമ്മൽ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നതും ഗുരുതരമായ പാരിസ്ഥിതിക ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഖനന പ്രവർത്തനത്തിന് അനുമതി നൽകിയാൽ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി കെ.ടി. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീക്കോന്ന് യു.പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡൻറ് എൻ.പി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയൻറ് സെക്രട്ടറി വി.കെ. ചന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ടി. സുരേഷ്, സി.പി. ശശി, മേഖല ഭാരവാഹികളായ എ.സി. സുരേന്ദ്രൻ, എം.പി. സതീശൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി. മോഹനൻ സ്വാഗതവും മേഖല സെക്രട്ടറി എം.എസ്. പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.പി. പ്രേമചന്ദ്രൻ (പ്രസി), ടി.കെ. അജിത് കുമാർ (വൈ. പ്രസി), എം.എസ്. പ്രശാന്ത് കുമാർ (സെക്ര), എം.പി. സതീശൻ (ജോ. സെക്ര), വി.പി. പ്രമോദ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.