വെള്ളിയൂര്‍ ജനകീയ വായനശാല ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

പേരാമ്പ്ര: വെള്ളിയൂര്‍ ജനകീയ വായനശാല സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം ഡോ. പി. സുരേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ് രസിഡൻറ് എടവന സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുടുബശ്രീ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഗാന്ധി ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗം ഷിജി കൊട്ടാറക്കല്‍ ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു. ചാലിക്കര സ്വതന്ത്ര വായനശാലയിലെ മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകന്‍ പി.കെ. ബാലനെ ചടങ്ങില്‍ ആദരിച്ചു. എ. ജമാലുദ്ദീന്‍, എം.കെ. ഫൈസല്‍ സംസാരിച്ചു. കെ. അബ്ദുൽ ഹമീദ് സ്വാഗതവും വി.എം. രാജീവന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.