സാമൂഹികക്ഷേമ പെൻഷൻ ആരംഭിച്ചു

കക്കട്ടിൽ: സംസ്ഥാന സർക്കാറി​െൻറ സാമൂഹികക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. കർഷകത്തൊഴിലാളി വിധവ, വാർധക്യകാലം, വികല ാംഗ-അവിവാഹിതർക്കുള്ള പെൻഷൻ തുടങ്ങിയ പെൻഷനുകളാണ് വിതരണം ചെയ്യുന്നത്. കക്കട്ട് സഹകരണ റൂറൽ ബാങ്ക് നരിപ്പറ്റ കുന്നുമ്മൽ പഞ്ചായത്തുകളിലെ 3684 പേർക്ക് പെൻഷൻ നിത്യനിധി കലക്ഷൻ ഏജൻറുമാർ വഴി വീടുകളിലെത്തി വിതരണം ആരംഭിച്ചു. പെൻഷൻ വിതരണത്തി​െൻറ ഔപചാരിക വിതരണം കക്കട്ടിൽ റൂറൽ ബാങ്ക് പ്രസിഡൻറ് കെ. കൃഷ്ണൻ കക്കട്ടിലെ മീത്തലെ ചന്ത്രോത്ത് മാതു അമ്മക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരുപ്പള്ളി അധ്യക്ഷനായി. അസി. സെക്രട്ടറി കെ.ടി. വിനോദൻ, വി.പി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.