മുരളിയുടെ സ്ഥാനാർഥിത്വം: യു.ഡി.എഫ് അണികൾക്ക് പുതുജീവൻ

പേരാമ്പ്ര: വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനം അനിശ്ചിതത്വത്തിലായതോടെ ആവേശം നഷ്ടപ്പെട്ട യു.ഡി.എഫ് അണികൾക്ക് പുതുജീവൻ നൽകി മുരളീധര​െൻറ സ്ഥാനാർഥിത്വം. ഇടതുമുന്നണിയുടെ സ്ഥാനാർഥി പി. ജയരാജൻ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കിയിട്ടും കോൺഗ്രസിന് വടകരയിൽ സ്ഥാനാർഥി നിർണയം നടത്താൻ കഴിയാത്തതിൽ അണികൾക്ക് വലിയ പ്രതിഷേധമുണ്ടായിരുന്നു. മണ്ഡലത്തിൽ അത്രയൊന്നും പരിചയമില്ലാത്ത നേതാക്കന്മാരുടെ പേര് അവസാനംവരെ ഉയർന്നുകേട്ടതോടെ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണത്തിനും അണികൾ മുതിർന്നു. ജയരാജനുമായി കോൺഗ്രസിലെ ഒരുവിഭാഗം ഒത്തുകളിക്കുകയാണെന്നു പോലും വിമർശനമുയർന്നു. എന്നാൽ, ചൊവ്വാഴ്ച ഉച്ചയോടെ കെ. മുരളീധര‍​െൻറ പേര് വന്നതോടെ അണികൾ ആവേശഭരിതരായി. സ്ഥാനാർഥിനിർണയം വൈകിയതോടെ ഇടതു സൈബർ പ്രചാരകർ യു.ഡി.എഫിനെ ട്രോളിക്കൊന്നിരുന്നു. എന്നാൽ, കരുത്തനായ സാരഥി വന്നതോടെ ഇടതുമുന്നണിക്ക് പകരം ട്രോളുകളുമായി ഇറങ്ങിയിരിക്കുകയാണ് യു.ഡി.എഫ് സൈബർ പോരാളികൾ. മുരളീധരന് വോട്ടഭ്യർഥിച്ചുകൊണ്ട് പേരാമ്പ്രയിൽ യു.ഡി.എഫ് പ്രകടനം നടത്തി. കെ. ബാലനാരായണൻ, എസ്.കെ. അസൈനാർ, മുനീർ എരവത്ത്, എം.കെ. അബ്ദുറഹ്മാൻ, ടി.കെ. ഇബ്രാഹിം, രാജൻ മരുതേരി, പി.കെ. രാഗേഷ്, ഇ. ഷാഹി, കെ.കെ. വിനോദൻ, പി.ജെ. തോമസ്, ആവള ഹമീദ്, പി.പി. രാമകൃഷ്ണൻ, കൂളിക്കണ്ടി കരിം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.