സാംസ്കാരിക സമുച്ച ഉദ്​ഘാടനം

മേപ്പയൂർ: വിളയാട്ടൂർ നടുക്കണ്ടി ശ്രീഭഗവതീ ക്ഷേത്രം നിർമിച്ച സാംസ്കാരിക സമുച്ചയം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം, വായനശാല, സൗജന്യ ആയുർവേദ, ഹോമിയോ പരിശോധന കേന്ദ്രം, കലാപഠന കേന്ദ്രം, യോഗപരിശീലനകേന്ദ്രം തുടങ്ങിയവയാണ് കേന്ദ്രത്തിലുള്ളത്. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ, ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് എം.കെ. രവീന്ദ്രൻ, കൺവീനർ ഐ.എം. സന്തോഷ്, സെക്രട്ടറി കെ.കെ. രാജൻ, വാർഡ് മെംബർ സി.പി. ഷെൽവി എന്നിവർ സംസാരിച്ചു. ലതീഷ് നടുക്കണ്ടി, കൗമുദി കളരിക്കണ്ടി, കൃഷ്ണപ്രിയ എന്നിവർക്കുള്ള ഉപഹാര സമർപ്പണം പി.കെ. റീന നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.