സഹകരണ ബാങ്ക്​ സഹായത്തോടെ രാജന് വീടൊരുങ്ങുന്നു

കുന്ദമംഗലം: തലമുറയായി താമസിച്ച വീട് പേമാരിയിൽ തകർന്നടിഞ്ഞതി‍​െൻറ ദുഃഖത്തിൽനിന്ന്‌ ചാത്തമംഗലം പുളിക്കുഴിയി ല്‍ രാജ​െൻറ കുടുംബം കരകയറുന്നു. സഹകരണ വകുപ്പി‍​െൻറ കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം കോ ഓപറേറ്റീവ് റൂറല്‍ ബാങ്കാണ് നിർധന കുടുംബത്തിന് വീടുവെച്ചുനല്‍കുന്നത്. വീടി‍​െൻറ ശിലാസ്ഥാപനം പിടിഎ റഹീം എം.എല്‍.എ നിർവഹിച്ചു. ഹാളും അടുക്കളയും കിടപ്പുമുറിയുമുള്ള കൊച്ചുവീടാണ് നിർമിക്കുന്നത്. അഞ്ചു ലക്ഷം രൂപയാണ് ചെലവ്. രാജനും ഭാര്യയും മകനും അമ്മയും താമസിച്ച വീടാണ് പേമാരിയിൽ തകർന്നടിഞ്ഞത്. വാടക വീട്ടിലാണ് ഇപ്പോൾ താമസം. സഹകരണ വകുപ്പി‍​െൻറ മേല്‍നോട്ടത്തിലുള്ള വീട് പണി മൂന്നു മാസത്തിനുള്ളില്‍ തീര്‍ത്ത് കുടുംബത്തിന് കൈമാറുമെന്ന് ബാങ്ക് പ്രസിഡൻറ് എം.കെ. മോഹന്‍ദാസ്‌ പറഞ്ഞു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ എന്‍.എം. ഷീജ, ടി.എ. രമേശന്‍, കെ.എം. സാമി, ദിവ്യ മനോജ്‌, പഞ്ചായത്ത് മെംബർമാരായ കൂഴക്കോടന്‍ കൃഷ്ണന്‍കുട്ടി, ഷാജു കുനിയില്‍, സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ ബബിത, ബാങ്ക് വൈസ് പ്രസിഡൻറ് ശ്രീധരന്‍, ഇ. വിനോദ് കുമാര്‍, എം.കെ. അജീഷ്, വേണു, ബാങ്ക് സെക്രട്ടറി ധര്‍മരത്നന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.