പുറായിൽത്താഴം-കുന്നത്തുതാഴം കുണ്ടുകുളം റോഡ് പാലം നിർമാണം തുടങ്ങി

നന്മണ്ട: കാക്കൂർ-നന്മണ്ട പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പിലാത്തോട്ടത്തിൽ പുറായിൽത്താഴം, കുന്നത്തുതാഴം കുണ്ടുകുളം റോഡി​െൻറ പാലം നിർമാണത്തിന് തുടക്കമായി. ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യം വരുന്ന ചെമ്മൺപാതക്ക് പാറപ്പുറത്തുതാഴം, കുന്നത്തുതാഴം ഭാഗങ്ങളിൽ തോടിന് കുറുകെയാണ് കോൺക്രീറ്റ് പാലം പണി. ഇതുവരെ തെങ്ങിൻ പാലത്തിലൂടെ അപകടകരമായ യാത്രയായിരുന്നു. ജില്ല പഞ്ചായത്തി​െൻറ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടിടത്തും പാലം പണിയുന്നത്. ഇതുകൂടാതെ പാറപ്പുറത്തുതാഴം വരെ ടാറിങ്ങിനും പഞ്ചായത്ത് അഞ്ചുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. നന്മണ്ട കൂളിപ്പൊയിൽ, സൂപ്പി റോഡ് എന്നീ പ്രദേശത്തുകാർക്ക് കുട്ടമ്പൂരിലെ ആയുർവേദ ഡിസ്പെൻസറി, ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.