എൻ.എസ്.എസ് വളൻറിയർമാർ താമരശ്ശേരി ചുരം ശുചീകരിച്ചു

ഈങ്ങാപ്പുഴ: എൻ.എസ്.എസ് വളൻറിയർമാർ ചുരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ, ബാലുശ ്ശേരി ഗവ. കോളജ്, നരിക്കുനി ബൈത്തുൽ ഇസ്സ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറോളം വരുന്ന എൻ.എസ്.എസ് വളൻറിയർമാരാണ് സപ്തദിന സഹവാസ ക്യാമ്പി​െൻറ ഭാഗമായി ചുരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും മുപ്പതോളം വരുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകരും വനം സംരക്ഷണസമിതി പ്രവർത്തകരും ശുചീകരണത്തിൽ പങ്കെടുത്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ഉദ്ഘാടനം ചെയ്തു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അബ്ദുൾ ലത്തീഫ്, താമരശ്ശേരി ട്രാഫിക് എസ്.ഐ രാജു, ചുരം സംരക്ഷണ സമിതി പ്രസിഡൻറ് മൊയ്തു മുട്ടായി, ജന. സെക്രട്ടറി പി.കെ. സുകുമാരൻ, സെക്രട്ടറി ഷൗക്കത്ത് എലിക്കാട് എന്നിവർ നേതൃത്വം നൽകി. ചുരം സംരക്ഷണ സമിതി പ്രവർത്തകരെ ആദരിച്ചു. ക്യാപ്ഷൻ: wyanada churam cleaning വയനാട് ചുരത്തിലെ ശുചീകരണ പ്രവർത്തനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.