'ഖുർആനറിയാം പൊരുളറിയാം' ക്ലസ്​റ്റർതല മത്സരങ്ങൾ സംഘടിപ്പിച്ചു

'ഖുർആനറിയാം പൊരുളറിയാം' ക്ലസ്റ്റർതല മത്സരങ്ങൾ കൊടിയത്തൂർ: 'ഖുർആനറിയാം പൊരുളറിയാം' കാമ്പയി​െൻറ ഭാഗമായ ക്ലസ്റ്റർതല മത്സരങ്ങൾ കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ നടന്നു. ഖുർആൻ പാരായണം, ഹിഫ്ള്, ക്വിസ്, ഫാമിലി റിയാലിറ്റി ഷോ, ഇസ്ലാമിക ഗാനം, അധ്യാപകർക്കുള്ള മത്സരങ്ങൾ എന്നിവ നടന്നു. പഞ്ചായത്ത് മെംബർ സാറ കോട്ടമ്മൽ ഉദ്ഘാടനം ചെയ്തു. അനിമേഷൻ സിനിമ നിർമാതാവ് റസാഖ് വഴിയോരം മുഖ്യാതിഥിയായി. മജ്‌ലിസ് അക്കാദമിക് സംസ്ഥാന പ്രസിഡൻറ് അസൈനാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയ വൈസ് പ്രസിഡൻറ് എം.വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ അബ്ദുൽ മജീദ്, ഷിഹാബുൽ ഹഖ്‌ എന്നിവർ സംസാരിച്ചു. സൽജാസ്, ഷമീം, പി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. photo kdr 6 'ഖുർആനറിയാം പൊരുളറിയാം' കാമ്പയി​െൻറ ഭാഗമായി ജി.എം.യു.പി സ്‌കൂളിൽ നടന്ന ക്ലസ്റ്റർതല ഫാമിലി റിയാലിറ്റി ഷോ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.