വാഹനങ്ങളുടെ കൂട്ടയിടി: അഞ്ചു വാഹനങ്ങൾ തകർന്നു

വാഹനങ്ങളുടെ കൂട്ടയിടി: അഞ്ചു വാഹനങ്ങൾ തകർന്നു രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസിൽ വാഹനങ്ങളുടെ കൂട്ടയിടി. അഞ്ച ു വാഹനങ്ങൾ തകർന്നു. തിങ്കളാഴ്ച പുലർച്ച മൂന്നുമണിയോടെ രാമനാട്ടുകര ബൈപ്പാസിലെ തളിക്ഷേത്രത്തിനു സമീപമാണ് അപകടം . കണ്ണൂർ പേരാവൂർ സ്വദേശികളായ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട്ടിൽനിന്ന് മംഗലാപുരത്തേക്ക് സിമൻറ് കയറ്റി വരുകയായിരുന്ന രണ്ട് ചരക്കുലോറികൾ, മൂന്ന് കാറുകൾ എന്നിവയാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഏറെനേരം ഗതാഗതം താറുമാറായി. ഫറോക്ക് െപാലീസ് സ്ഥലത്തെത്തിയാണ് തകർന്ന വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. പടം : RAMA 10 രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയിൽ തകർന്ന കാറുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.