വളൻറിയേഴ്സ് പരിശീലനം തുടങ്ങി

മുക്കം: ഗ്രെയ്സ് പാലിയേറ്റിവ് കെയറി​െൻറ നേതൃത്വത്തിൽ മാനസികരോഗീ പരിചരണം തുടങ്ങി. ഇതി​െൻറ ഭാഗമായി വളൻറിയേഴ്സ് പരിശീലനം ആരംഭിച്ചു. ഒരു പതിറ്റാണ്ടുമുമ്പ് മലയോര മേഖലയിൽ സാന്ത്വന പരിചരണത്തിനു തുടക്കമിട്ട ഗ്രെയ്സ് ആരംഭിക്കുന്ന മാനസികരോഗീ പരിചരണം കേരളത്തിൽതന്നെ അപൂർവമാണ്. മഞ്ചേരി കാരക്കുന്ന് പാലിയേറ്റിവ് കെയറി​െൻറ സഹകരണത്തോടെ നടന്ന പരിശീലന ക്യാമ്പിൽ റഷീദ് കാരക്കുന്ന്, അബ്ദുസ്സലാം മോങ്ങം, ഹസ്ന, ശോഭ, ഫസ്ന എന്നിവർ വിവിധ വിഷയങ്ങർ അവതരിപ്പിച്ചു. ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സലാം ഹാജി, മുഹമ്മദ് കക്കാട്, കെ.പി. അഷ്റഫ്, ഒ. ശരീഫുദ്ദീൻ, കബീർ മാസ്റ്റർ പൊറ്റശ്ശേരി, ഇബ്രാഹിം ചേന്ദമംഗലൂർ, എം.പി. അസയിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. photo mkmuc5.jpg മാനസികരോഗീ പരിചരണ പരിശീലന ക്യാമ്പിൽ റഷീദ് കാരക്കുന്ന് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.