വിസ്മയ വിരുന്നൊരുക്കി ആരാമ്പ്രം ഗവ.സ്കൂളിൽ കൗതുകച്ചെപ്പ് പ്രദർശനം

കൊടുവള്ളി: ആരാമ്പ്രം ഗവ. എം.യു.പി സ്കൂളിലെ ശാസ്ത്രപ്രതിഭകൾ ഒരുക്കിയ ശാസ്ത്ര-ഗണിത സാമൂഹികശാസ്ത്ര-പ്രവൃത്തി പരി ചയമേള കൗതുകച്ചെപ്പ് ശ്രദ്ധേയമായി. ശാസ്ത്രകൗതുകങ്ങൾക്കും കരവിരുതുകൾക്കും പുറമെ പുരാവസ്തുശേഖരങ്ങളും പെയിൻറിങ് പ്രദർശനവും മൺപാത്ര നിർമാണവും കാണികളെ ഏറെ ആകർഷിച്ചു. മെഡിക്കൽ കോളജ്, സി.ഡബ്ല്യു.ആർ.ഡി.എം, ട്രോമാകെയർ, എക്സൈസ്, വനശ്രീ, അത്താണി നരിക്കുനി, ജൂനിയർ റെഡ്ക്രോസ്, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ സക്കീന മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.ടി. ഹസീന, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശി ചക്കാലക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.സി. റിയാസ് ഖാൻ, റിയാസ് എത്തിൽ, എ.പി. അബു, ബ്ലോക്ക് മെംബർ ടി. അലിയ്യി, എ .ഇ. ഒ. വി. മുരളീകൃഷ്ണൻ, ബി.പി.ഒ വി.എം. മെഹറലി, വി.കെ മോഹൻദാസ്, പി.ടി.എ. പ്രസിഡൻറ് എം.കെ. ഷമീർ, എ.കെ. ജാഫർ,പി.കെ. സജീവൻ, കെ. അബ്ദുൽ ഷുക്കൂർ പി.കെ. ഹരിദാസൻ, കെ. അബ്ദുൽ മജീദ്, കെ.എം. മുഹമ്മദ്, ജയപ്രകാശ് പറക്കുന്നത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.