സ്‌പോര്‍ട്‌സ് അക്കാദമി ശിലാസ്ഥാപനം

താമരശ്ശേരി: പൂനൂരിലെയും പരിസരപ്രദേശങ്ങളിലെയും കായികതല്‍പരരായ യുവാക്കളുടെ കൂട്ടായ്മയായ പൂനൂര്‍ സ്‌പോര്‍ട്‌ സ് ആൻഡ് ഫിറ്റ്‌നസ് അക്കാദമി (പി.എസ്.എഫ്.എ) കോംപ്ലക്‌സി​െൻറ ശിലാസ്ഥാപനം ബാഡ്മിൻറണ്‍ അസോസിയേഷന്‍ ഇന്ത്യയുടെ വൈസ് പ്രസിഡൻറ് എസ്. മുരളീധരന്‍ നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ബാഡ്മിൻറണ്‍, ഫുട്‌ബാള്‍, വോളിബാള്‍ കോര്‍ട്ടുകള്‍ക്കു പുറമെ ജിംനേഷ്യം, സ്വിമ്മിങ്പൂള്‍ എന്നിവയുമുണ്ടാവും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് മുഖ്യാതിഥിയായി. പ്രസിഡൻറ് വി.പി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ എസ്‌റ്റേറ്റ്മുക്ക്, എ.കെ. ഗോപാലന്‍, പ്രദീപ്, ടി.പി. അഷ്‌റഫ്, യു.കെ. അബ്ദുറഹ്മാന്‍, സി.പി. കരീം, റസാഖ് പുല്ലടി, ഹരികൃഷ്ണൻ, സി.പി. റഷീദ്, എന്‍.എസ്. ഷാരിഖ്, കെ.പി. അബ്ദുല്‍ ഷറീജ്, കെ. കെ. സജ്ജാദ് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഡോ. ജാഫര്‍ സ്വാഗതവും ട്രഷറര്‍ എൻ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.