'ലോകകപ്പ് ഫുട്ബാൾ കാണണം' സ്വപ്നവുമായി ആസിം

കൊടിയത്തൂർ: ഫുട്ബാളിനെ പ്രണയിക്കുന്ന കോഴിക്കോട് വെള്ളിമണ്ണ ആലത്തുകാവില്‍ വീട്ടില്‍ ആസിമിന് ഖത്തറിൽ പോണം; 2022ൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ നേരിൽ കാണണം. ജന്മനാ ഇരു കൈകളും ഒരു കാലിന് ശേഷിയുമില്ലാത്ത പന്ത്രണ്ടു വയസ്സുകാരൻ ആസിമി​െൻറ സ്വപ്നങ്ങൾ ഉയർന്നു പറക്കുകയാണ്. ഖത്തര്‍ ലോകകപ്പ് ഫുട്ബാളി​െൻറ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ജനറേഷന്‍ അമേസിങ് കോച്ചിങ്ങി​െൻറ ഭാഗമായി ഗോതമ്പറോഡ് തണല്‍ ജി.എ. ക്ലബ്ബും ഭിന്നശേഷിക്കാര്‍ക്കായി പന്നിക്കോട് ലൗഷോര്‍ സ്‌പെഷ്ല്‍ സ്‌കൂളിലും നടന്നുവരുന്ന കോച്ചിങ്ങി​െൻറ ആദ്യ സീസണ്‍ സമാപനവും ഫുട്ബാൾ ചാമ്പ്യൻഷിപ് മത്സരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ആസിം ത​െൻറ സ്വപ്നം പങ്കുവെച്ചത്. സംസ്ഥാന സർക്കാറി​െൻറ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവാണ് ആസിം. താൻ പഠിച്ച യു.പി. സ്കൂളിനെ ഹൈസ്കൂളായി ഉയർത്തണമെന്നതാണ് ആസിമി​െൻറ അടുത്ത സ്വപ്നം. അതിനായി മുഖ്യമന്ത്രിക്ക് ആസിം സ്വന്തം കാലു കൊണ്ടെഴുതിയ കത്ത് ജനശ്രദ്ധയാകർഷിച്ചിരുന്നു. ആസിമിന് ലൗഷോര്‍ ഡയറക്ടര്‍ യു.എ. മുനീര്‍ ഉപഹാരം സമ്മാനിച്ചു. ഖത്തര്‍ ജനറേഷന്‍ അമേസിങ് വര്‍ക്കേഴ്‌സ് അംബാസഡര്‍ സി.പി. സാദിഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സാലിം ജീറോഡ്, സഈദ് യമാനി, ചാലിൽ അബ്ദു, റോജൻ വെറ്റിലപ്പാറ, ശിഹാബുൽ ഹഖ്, സി.പി. സകീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.